24 April 2024 Wednesday

സ്വര്‍ണവില; പവന് ​960 രൂപ കുറഞ്ഞു; 37,040 രൂപയായി

ckmnews

സ്വര്‍ണവില; പവന് ​960 രൂപ കുറഞ്ഞു; 37,040 രൂപയായി


 സ്വര്‍ണത്തിന്​ പവന്​ 960 രൂപ കുറഞ്ഞ്​ 37,040 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ്​​ 4630 രൂപയാണ്​ വില.കഴിഞ്ഞ തിങ്കളാഴ്​ച ഗ്രാമിന്​ രണ്ട്​ തവണയായി 70 രൂപ വര്‍ധിച്ച്‌ 4760 രൂപയും പവന്​ 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി വര്‍ധിച്ച്‌​ 4800 രൂപയും പവന്​ 38,400 രൂപയുമായി. വ്യാഴാഴ്ച പവന്​ 400 രൂപ കുറഞ്ഞ്​ 38,000 രൂപയായി. ഗ്രാമിന്​ 4750 രൂപയായിരുന്നു. വെള്ളിയാഴ്ച വിലയില്‍ മാറ്റം വന്നില്ല.