28 March 2024 Thursday

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം 12 ന് നടക്കും

ckmnews

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം 12 ന് നടക്കും


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90% സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ബയോബിൻ ജനുവരി 12 ചൊവ്വാഴ്ച 11 മണിമുതൽ  ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ച് വിതരണം  ചെയ്യുന്നു. വീടുകളിലെ അടുക്കള ജൈവ മാലിന്യം സംസ്കരിച്ചു ജൈവവളമാക്കുന്നതിനുള്ള ന്യൂതന പദ്ധതിയാണ് ബയോബിൻ.2100 രൂപ വിലയുള്ള ബയോകമ്പോസ്റ്റർ ഗുണഭോക്തൃ വിഹിതമായ 210 രൂപ അടച്ചിട്ടുള്ള 400 കുടുബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ വാർഡിനും വ്യത്യസ്ത സമയങ്ങളിലാണ് വിതരണം നടത്തുന്നത്.ബയോബിൻ വിതരണ  ഉദ്ഘാടനം ബഹു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മിസിരിയ്യ നിർവഹിക്കും