24 April 2024 Wednesday

ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി ചാലിശ്ശേരി ജനമൈത്രി പോലീസ് മാതൃകയായി

ckmnews

ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ  നൽകി ചാലിശ്ശേരി ജനമൈത്രി പോലീസ് മാതൃകയായി


ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസ് ഓൺലൈൻ പ0നത്തിനായി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിക്ക് മൊബെൽ ഫോൺ  നൽകി മാതൃകയായി.ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെട്ടിപ്പടി എന്ന സ്ഥലത്ത് വീടുകൾ സന്ദർശിക്കുന്നതിനിടയിലാണ് ഓൺലൈൻ പഠനത്തിന് ടി വി യും  മൊബൈൽ ഫോൺ എന്നിവ ഇല്ലാത്തതിനാൽ പ0നത്തിന് വിദ്യാർത്ഥി   ബുദ്ധിമുണ്ട്  ഉണ്ടെന്ന് അറിഞ്ഞത്.ചെട്ടിപ്പടി തെക്കേതിൽ വീട്ടിൽ അബ്ദുൾ നാസറിൻ്റെ മകൻ ചാത്തനൂർ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ  നിസ്സാമിനാണ്  ചാലിശ്ശേരി ജനമൈത്രി പോലീസ് മൊബൈൽ ഫോൺ എത്തിച്ച് നൽകിയത്.സന്നദ്ധ പ്രവർത്തകരായ മുഹമ്മദ് മതുപ്പുള്ളി ,മുസ്തഫ സുലൈൻമാൻ എന്നിവരുടെ സഹായത്തോടെയാണ്  ജനമൈത്രി പോലീസ് മൊബൈൽ ഫോൺ എത്തിച്ച് നൽകിയത്. ചടങ്ങിൽ ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ , വി.ആർ രതീഷ് ,അദ്ധ്യാപകൻ കേശവൻ എന്നിവരും പുതലിപ്പുറം കൂട്ടായമ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.