20 April 2024 Saturday

കക്കിടിപ്പുറം ശ്രീ അസുരമഹാകാളന്‍ ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന് തുടങ്ങും

ckmnews

കക്കിടിപ്പുറം ശ്രീ അസുരമഹാകാളന്‍ ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന് തുടങ്ങും


ചങ്ങരംകുളം:കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഇന്ന് തുടക്കമാവും.09/01/2021-ശനിയാഴ്ച വൈകുന്നേരം 5 .30 ന് മേൽശാന്തി എണ്ണാഴിമന ദേവരാജൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടക്കും. 11 ദിവസം ക്ഷേത്രത്തിൽ നിറമാലയും ഉണ്ടായിരിക്കും.തുടര്‍ന്ന്ഉത്സവദിവസം(20-01-2021- ബുധനാഴ്ച ):കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി ഉത്സവം നടത്താനാണ് തീരുമാനം.അതു പ്രകാരം രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ പറവെപ്പ്, ഉച്ചക്കുശേഷം എഴുന്നള്ളിപ്പ്, മേളം, കേളി, തായമ്പക എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശദവിവരങ്ങൾക്ക് : 9946724102