18 April 2024 Thursday

ഒന്നരക്കിലോ കഞ്ചാവുമായി കുന്നംകുളം അടുപ്പൂട്ടി സ്വദേശി പിടിയിൽ

ckmnews

കുന്നംകുളം:ഒന്നരക്കിലോ കഞ്ചാവുമായി കുന്നംകുളം അടുപ്പൂട്ടി സ്വദേശി ഉദയ​ഗിരി കോളനിയിൽ മഠപ്പാട്ടുപറമ്പിൽ സുമേഷിനെ കുന്നംകുളം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.  മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിതരണത്തിന് കൊണ്ടുവന്നതാണ് കഞ്ചാവ് എന്ന് സംശയിക്കുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു