28 March 2024 Thursday

നന്മ നരിപ്പറമ്പ് ആരോഗ്യപ്രവർത്തകരെ ആദരിച്ചു

ckmnews



കാലടി: നന്മ നരിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കാലടി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ആരോഗ്യപ്രവർത്തകരെയും ആദരിച്ചു.

മെഡിക്കൽ ഓഫിസർ കെ.പി.മൊയ്തീനെ നന്മ പ്രസിഡന്റ് പി.ഉമ്മർ പൊന്നാട അണിച്ചു ആദരിച്ചു. വി.വി.സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ നന്മ കോഡിനേറ്റർ കെ.റമീഷ്, സിദ്ധിക്ക്, എം.എസ്.അലി, ടി.അബ്ദുൾ ഖാദർ, ബാവ തങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.ചടങ്ങിന് സതീഷ് അയ്യാപ്പിൽ നന്ദി രേഖപ്പെടുത്തി.