19 April 2024 Friday

സോമൻ ചേമ്പ്രത്തിന്റെ മനോരോഗികളുടെ കോളനി എന്നാ പുസ്തക പ്രകാശനം ശനിയാഴ്ച നടക്കും .

ckmnews

ചങ്ങരംകുളം : പ്രശസ്ത എഴുത്തുക്കാരൻ സോമൻ ചേമ്പ്രത്തിന്റെ "മനോരോഗികളുടെ കോളനി " എന്നാ പുസ്തക പ്രകാശനം  ശനിയാഴ്ച ചങ്ങരംകുളം കാണി ഫിലിം ഹാളിൽ വച്ച നടക്കുമെന്ന്  ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു .ചങ്ങരംകുളം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുക്യത്തിൽ  വൈകിയിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ   നിയമ സഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുസ്തക  പ്രകാശനം  നിർവഹിക്കും. പ്രശസ്ത എഴുത്തുക്കാരൻ ആലംകോട് ലീലകൃഷ്‌ണൻ പുസ്തകം പരിചയപ്പെടുത്തും , , പെരുമ്പാടപ്പ് ബ്ലോക്ക്‌ അംഗം  ടി. രാമദാസ് സ്വാഗതം പറയുന്ന ചടങ്ങിൽ കെ .വി മുസ്തഫ അധ്യക്ഷത വഹിക്കും ആലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌ എ. പി. പുരുഷോത്തമൻ , പി. വിജയൻ, അഡ്വ :രാജാഗോപാലമേനോൻ, വി. രാമകൃഷ്ണൻ, അടട്ട് വാസുദേവൻ, ഹരിയനാദകുമാർ, എം. ഉണ്ണികൃഷ്ണൻ, ശശി കളരിയേൽ, ടി. എ. പ്രഭാകരൻ കെ. കെ. ലക്ഷ്മണൻ എന്നിവർ പങ്കെടുത്ത സംസാരിക്കും