16 April 2024 Tuesday

എസ് വൈ എസ് എടപ്പാള്‍ സോണ്‍ ഗമനം ക്യാമ്പ് സമാപിച്ചു

ckmnews

എസ് വൈ എസ് എടപ്പാള്‍ സോണ്‍ ഗമനം ക്യാമ്പ് സമാപിച്ചു


ചങ്ങരംകുളം: യൂണിറ്റ് ഘടകങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി സംഘടിപ്പിച്ച എം പാനൽ ട്രെനിംങ്ങ് പദ്ധതിയുടെ വിജയാരവം "ഗമനം" പഠന ക്യാമ്പ് സമാപിച്ചു.

 മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ബശീർ മാസ്റ്റർ പറവന്നൂർ ഉദ്ഘാടനം ചെയ്തു.സോൺ പ്രസിഡണ്ട് ഇബ്രാഹീം കരീം ബാഖവി ആധ്യക്ഷത വഹിച്ചു  സയ്യിദ് സീതി കോയ തങ്ങൾ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, മുനീർ പാഴൂർ, പി പി നൗഫൽ സഅദി, വിവിധ സെഷനുകൾക്ക് നേതൃത്വം നൽക്കി.

   മുഹമ്മദ് നജീബ് അഹ്സനി, ഷുക്കൂർ സഖാഫ കടകശേരി, ഉമർ സഖാഫി കക്കിടിപ്പുറം, ഗഫൂർ അഹ്സനി, അഷ്റഫ് അൽ ഹസനി, ആസിഫ് തണ്ടിലം നേതൃത്വം നൽകി.