24 April 2024 Wednesday

പ്രവര്‍ത്തന മികവിന് മഹറൂഫ് കൊഴിക്കരക്ക് ദുബായ് സര്‍ക്കാരിന്റെയും കെഎംസിസിയുടെയും അംഗീകാരം

ckmnews


ചങ്ങരംകംളം:പ്രവര്‍ത്തന മികവിന് ചങ്ങരംകുളം കൊഴിക്കര സ്വദേശിയായ മെഹറൂഫിന് ദുബായ് സര്‍ക്കാരിന്റെയും കെഎംസിസിയുടെയും അംഗീകാരം.ലോകത്തെ പിടിച്ച് കുലുക്കിയ കോവിഡ് മഹാമാരിയില്‍ സന്നദ്ധ പ്രവര്‍ത്തനരംഗത്ത് സജീവമായവരെയാണ്ദുബായ് ഗവണ്മെന്റും

ദുബായ് കെഎംസിസിയും ചേര്‍ന്ന് ആദരിച്ചത്.

പ്രവാസ ലോകത്ത്  ജീവ കാരുണ്യ മേഖലയിലെ നിറ സാന്നിധ്യമാണ് 

മഹറൂഫ് എന്ന യുവാവ്.ദുബായ് കെഎംസിസിയുടെ പാലക്കാട് ജില്ലാ 

സെക്രട്ടറിയായും,കോക്കൂർ സ്കൂൾ അലുമിനിയുടെ സെക്രട്ടറിയായും മഹ്റൂഫ്

പ്രവർത്തനരംഗത്ത് സജീവമാണ്.കോവിഡ് കാലത്ത് നാട്ടുകാർക്കും

മറു നാട്ടുകാർക്കും കാവലായി 

സഹജീവിസ്നേഹം മാത്രം 

മുന്നിൽ കണ്ടു ജീവിതത്തിന്റെയും 

മരണത്തിന്റെയും ഇടയിലെ 

അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് 

മഹറൂഫ് കാഴ്ച്ചവെച്ചത്.ബർദുബൈ ഹെല്പ് ഡെസ്കിന്റെ 

ക്യാപ്റ്റൻ ആയി പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.ദുബായിൽ കോവിഡ് സ്ഥിരീകരിച്ചത് 

മുതൽ വർസാനിലെ ക്യാമ്പിൽ തുടങ്ങി

ബർദുബൈ ഹെല്പ് ഡെസ്ക്,സിറ്റിമാക്സ് 

ഹോട്ടൽ,വന്ദേ ഭാരത് സർവിസുകളിലെ 

സേവനം,ചാർട്ടേഡ് ഫ്ലൈ കോഡിനേഷൻ

തുടങ്ങിയ മുഴുവന്‍ സേവന പ്രവര്‍ത്തനത്തിലും ജോലി മാറ്റി വെച്ച്  മാസങ്ങൾ നീണ്ടുനിൽക്കുന്ന അതിജീവനത്തിനു വേണ്ടിയുള്ള നിസ്വർത്ഥ പ്രവർത്തനങ്ങൾ ആണ് മെഹറൂഫ് നടത്തിയത്. 

കോവിഡ്19 പകർച്ചവ്യാധി പടർന്ന്  

തൊഴിലിടങ്ങൾ നിശ്ചലമാവുകയും രാജ്യാന്തര ഗതാഗതം നിലക്കുകയും ചെയ്തതോടെ പ്രവാസികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയുടെ 

ആഴമറിഞ്ഞപ്പോഴും

നാട്ടിലേക്കുവരാനുള്ള വഴിയടഞ്ഞ്

ദൈനംദിന ജീവിതം തന്നെ

ബുദ്ധിമുട്ടിലായിപ്പോയഘട്ടത്തിലാണ് അതിജീവനമെന്ന 

ഒറ്റ ലക്ഷ്യവുമായി കെഎംസിസി കോവിഡ് പ്രതിരോധയത്നങ്ങൾക്ക് 

തുടക്കം കുറിക്കുന്നത്.രോഗഭീതി മൂലം ഒറ്റപ്പെട്ടവർക്കും  അപ്രതീക്ഷിതമായി ലോക്ഡൗണിൽ കുടുങ്ങിയവർക്കും ഭക്ഷണമെത്തിക്കുക, വീട്ടാവശ്യങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റുകൾ ആവശ്യക്കാർക്കു ലഭ്യമാക്കുക, അസുഖബാധിതരെ ആശുപത്രികളിലെത്തിക്കാൻ സൗകര്യമൊരുക്കുക, 

രോഗികൾക്ക് മരുന്നെത്തിക്കുക, ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ജനാസ പരിപാലിക്കുക, നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ തയ്യാറാക്കുക,തുടങ്ങിയ സ്തുത്യർഹമായ ദൗത്യങ്ങളിൽ 

സജീവ സാന്നിധ്യമായിരുന്നു മഹറൂഫ്.മൂന്ന് മാസത്തിലധികം രാത്രിയോ പകലോ 

വിത്യസമില്ലാതെ  ഈ മഹാമാരിയിൽ സാന്ത്വനമായി പ്രവാസികളിൽ നാട്ടുകാർക്ക് ഒരു അത്താണിയാവാൻ മഹറൂഫിനെ കൊണ്ട് കഴിഞ്ഞു.ഡോക്ടർസ്,നഴ്സ് തുടങ്ങി 

400ൽ പരം കെഎംസിസി വളണ്ടിയർ

സേവനമായിരുന്നു ദുബായ്‌ കെഎംസിസി യുടെ കീഴിൽ ദുബായിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിനായി വിവിധ മേഖലകളിൽ‌ സേവനമനുഷ്ടിച്ചത്‌.ഷൈക് ഹംദാന്‍ ബിന്‍ മുഹമ്മദ് നൽകിയ Appreciation ലെറ്റര്‍,

Dubai Watan Al Emarat നൽകിയ സര്‍ട്ടിഫിക്കറ്റ്  ,ദുബായ് കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി നല്‍കുന്ന Vibrant Heroes അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നല്‍കിയാണ് ദൈര റാഡിസൺ ബ്ലൂ ഹോട്ടലിൽ 

നടന്ന ചടങ്ങിൽ മഹ്റൂഫ് അടക്കമുള്ള സന്നദ്ധ ഭടന്മാരെ

ആദരിച്ചത്.