24 April 2024 Wednesday

മലപ്പുറം ജില്ലയിൽ ഇന്ന് 435 പേര്‍ക്ക് രോഗബാധ

ckmnews


മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 07) 545 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗ മുക്തരായവരുടെ എണ്ണം 89,123 ആയി. അതേസമയം ഇന്ന് 435 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 417 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ 21,337 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,640 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 355 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 124 പേരും 128 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണുള്ളത്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 496 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. വീടുകളില്‍ കഴിയുന്ന പ്രായമായവരിലേയ്ക്കും കുട്ടികളിലേയ്ക്കും രോഗം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ജനുവരി 07) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03

ആലങ്കോട് 11

ആലിപ്പറമ്പ്  01

അമരമ്പലം  03

ആനക്കയം 08

അങ്ങാടിപ്പുറം 02

അരീക്കോട്  08

ആതവനാട് 03

ചാലിയാര്‍ 04

ചീക്കോട്  04

ചേലേമ്പ്ര  04

ചെറുകാവ്  01

ചോക്കാട് 06

ചുങ്കത്തറ  14

എടക്കര  02

എടപ്പറ്റ 04

എടപ്പാള്‍  02

എടരിക്കോട് 01

എടവണ്ണ  17

എടയൂര്‍  06

ഏലംകുളം 04

ഇരിമ്പിളിയം 03

കാലടി 02

കാളികാവ് 03

കല്‍പകഞ്ചേരി 01

കരുളായി 01

കാവനൂര്‍  03

കീഴാറ്റൂര്‍  04

കീഴുപറമ്പ 01

കോഡൂര്‍ 01

കൊണ്ടോട്ടി  07

കൂട്ടിലങ്ങാടി  02

കോട്ടക്കല്‍  09

കുറുവ 01

കുറ്റിപ്പുറം  07

കുഴിമണ്ണ 01

മക്കരപ്പറമ്പ 01

മലപ്പുറം  27

മമ്പാട് 05

മംഗലം 04

മഞ്ചേരി 09

മങ്കട  04

മാറാക്കര 02

മാറഞ്ചേരി 11

മേലാറ്റൂര്‍ 04

മൂന്നിയൂര്‍  06

മൂര്‍ക്കനാട്  03

മൊറയൂര്‍  03

മുതുവല്ലൂര്‍ 04

നന്നമ്പ്ര 02

നന്നംമുക്ക് 02

നിലമ്പൂര്‍  06

ഒതുക്കുങ്ങല്‍ 04

ഒഴൂര്‍ 01

പള്ളിക്കല്‍ 07

പാണ്ടിക്കാട്  10

പരപ്പനങ്ങാടി 03

പെരിന്തല്‍മണ്ണ  10

പെരുമ്പടപ്പ് 03

പെരുവല്ലൂര്‍ 03

പൊന്മള 02

പൊന്മുണ്ടം 02

പൊന്നാനി  03

പൂക്കോട്ടൂര്‍  08

പോരൂര്‍ 05

പോത്തുകല്ല് 01

പുലാമന്തോള്‍  03

പുളിക്കല്‍ 03

പുറത്തൂര്‍ 01

പുഴക്കാട്ടിരി 01

താനാളൂര്‍ 02

താനൂര്‍ 01

തലക്കാട് 03

തവനൂര്‍  03

താഴേക്കോട് 02

തേഞ്ഞിപ്പാലം 01

തെന്നല 03

തിരുനാവായ 04

തിരുവാലി 03

തൃക്കലങ്ങോട്  05

തൃപ്രങ്ങോട്  03

തിരൂര്‍ 23

തിരൂരങ്ങാടി  03

ഊര്‍ങ്ങാട്ടിരി 02

വളാഞ്ചേരി  09

വളവന്നൂര്‍ 06

വള്ളിക്കുന്ന്  02

വട്ടംകുളം  07

വാഴക്കാട്  04

വാഴയൂര്‍  04

വഴിക്കടവ്  08

വെളിയങ്കോട് 03

വേങ്ങര  05

വെട്ടത്തൂര്‍ 01

വെട്ടം  02

വണ്ടൂര്‍  09