23 April 2024 Tuesday

അതിരപ്പിള്ളിയിൽ നിയന്ത്രണം വിട്ട വാന്‍ കുഴിയിലേക്ക് ഇടിച്ചിറങ്ങി

ckmnews

അതിരപ്പിള്ളി : ആനമല റോഡില്‍ വാന്‍ കുഴിയിലേക്ക് ഇടിച്ചിറങ്ങി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പൊള്ളാച്ചി അരിശന കോളനിയിലെ അറുമുഖം ചെട്ടിയാരുടെ മകന്‍ കുങ്കുമരാജി(35)നാണ്പരിക്കേറ്റത്.സംസ്ഥാനപാതയിലായിരുന്നു അപകടം .

പരുക്കേറ്റയാളെ അതിരപ്പിള്ളിയിലെ 108 ആംബുലന്‍സില്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനും ഇടയില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

അതിരപ്പിള്ളിയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയില്‍ വളവില്‍ നിയന്ത്രണംവിട്ട വാന്‍ റോഡരികിലെ കുഴിയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.