25 April 2024 Thursday

സെക്കൻ്റ് ഷോ വേണ്ട ഭക്ഷണ പഥാർത്ഥങ്ങളും ലിഫ്റ്റും ഒഴിവാക്കണം തിയ്യറ്ററുകൾക്ക് പുതിയ നിയന്ത്രണങ്ങൾ

ckmnews

സെക്കൻ്റ് ഷോ വേണ്ട ഭക്ഷണ പഥാർത്ഥങ്ങളും ലിഫ്റ്റും ഒഴിവാക്കണം


തിയ്യറ്ററുകൾക്ക് പുതിയ നിയന്ത്രണങ്ങൾ


തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള നീണ്ടകാലത്തെ അടച്ചിടലുകള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത് പുതിയ നിയന്ത്രണങ്ങളോടെയാണ്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.


സെക്കന്‍റ് ഷോ ഉണ്ടായിരിക്കില്ല. കൊവിഡ് നെഗറ്റീവ് ആയ ജീവനക്കാര്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളു. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്ന തരത്തില്‍ ഒര് സമയം ഒന്നിലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തണം.


നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സിനിമാ തിയറ്റര്‍ തുറക്കുമ്ബോള്‍ പ്രവര്‍ത്തനം രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ മാത്രം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമാണ് പ്രവേശനം.


തിയറ്റര്‍ തുറക്കുന്നതിന് മുമ്പ് എയര്‍കണ്ടീഷണര്‍ ശുചീകരിക്കണം. കൃത്യമായ ഇടവേളയില്‍ ഇത് തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവര്‍ത്തനം.


നിര്‍ദേശങ്ങള്‍


# ജീവനക്കാര്‍ക്കും കാണികള്‍ക്കും താപനില പരിശോധന ഉറപ്പാക്കണം

# മാസ്ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം എന്നിവ പാലിക്കണം

# ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കണം, ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കണം

# തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല

# ഓണ്‍ലൈന്‍ ബുക്കിങ് ഉപയോഗപ്പെടുത്തണം

# രോഗലക്ഷണം ഉള്ളവര്‍ക്കായി തിയറ്ററുകളില്‍ “സിക്ക് റൂം’ സ്ഥാപിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍

# എത്തുന്നതുവരെ ഇവര്‍ ഇവിടെ കഴിയണം

# ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്ബര്‍ക്കമില്ലാത്ത ജോലി ചെയ്യിക്കണം.