25 April 2024 Thursday

വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചായത്ത് തല വായന മത്സരം സംഘടിപ്പിച്ചു

ckmnews

വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചായത്ത് തല വായന മത്സരം സംഘടിപ്പിച്ചു


എരമംഗലം:മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വെളിയംകോട് പെരുമ്പടപ്പ് പഞ്ചായത്തുകളിലെ             എൽ - പി , യു - പി വിദ്യാർത്ഥികൾക്കുള്ള വായനമത്സരം  എരമംഗലം എൽ - പി , സ്കൂളിൾ സംഘടിപ്പിച്ചു.വായനമത്സരത്തിൻ്റെ ഉദ്ഘാടനം വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിര്‍വഹിച്ചു .വാർഡ് മെമ്പർ സൈയത് പുഴക്കര  അധ്യക്ഷത വഹിച്ചു .ബ്ലോക്ക് മെമ്പർ പി. അജയൻ , ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ ഷൗക്കത്തലിഖാൻ , മുഹമ്മദലി ,  എം. ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ ആശംസ നടത്തി.ഗ്രന്ഥശാല പ്രവർത്തകർ അധ്യാപകർ തുടങ്ങിയവർ നേത്യത്വം നല്കിയ വായനമത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ വെളിയംകോട് ഗ്രാമപഞ്ചായത്ത്   നല്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽ നാടൻ പാട്ട് അവതരിപ്പിച്ച അനശ്വര സുമേഷ് എന്ന വിദ്യാർത്ഥിക്ക് സർഗ്ഗവേദി വായനശാലയുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നല്കി