28 March 2024 Thursday

ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ല'- ഫിലിം ചേംബര്‍

ckmnews

തിരുവനന്തപുരം: ആവശ്യങ്ങള്‍ അംഗീകരിക്കാതെ സംസ്ഥാനത്ത് സിനിമ തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന നിലപാടിലുറച്ച്‌ ഫിലിം ചേംബര്‍.


നിലവില്‍ 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തീയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.


എന്നാല്‍ 50 ശതമാനം ആളുകളെ മാത്രം വെച്ച്‌ തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.


കൂടാതെ വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്ന നിര്‍ദേശവും ഫിലിം ചേംബര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.


സര്‍ക്കാര്‍ തീരുമാനങ്ങളെ സംഘടനാ കുറ്റപ്പെടുത്തി. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാ‍‍ര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല ഫിലിം ചേംബര്‍ കുറ്റപ്പെടുത്തി.