20 April 2024 Saturday

ചങ്ങരംകുളം പാവിട്ടപ്പുറത്ത് നിര്‍മാണ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

ckmnews

ചങ്ങരംകുളം പാവിട്ടപ്പുറത്ത് നിര്‍മാണ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍ 


മൃതദേഹം കണ്ടെത്തിയത് നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിനകത്ത്


ചങ്ങരംകുളം:അഗതിയൂര്‍ സ്വദേശിയായ കൺസ്ട്രക്ഷൻ തൊഴിലാളിയെ പാവിട്ടപ്പുറത്ത് നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പറേംപാടം അഗതിയൂര്‍ സ്വദേശിയായ നാലുകണ്ടത്ത് രാജന്‍(56)നെയാണ് ചങ്ങരംകുളം പാവിട്ടപ്പുറത്ത് നിര്‍മാണ പ്രവൃത്തി നടക്കുന്ന വടക്കത്ത് വളപ്പില്‍ ഉമ്മറിന്റെ വീടിനകത്ത് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ ജോലിക്കെത്തിയവരാണ് രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചങ്ങരംകുളം എസ്ഐ വിജിത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.ഭാര്യ ശ്യാമള മക്കള്‍ രഞ്ജിത്ത്,രമ്യ.മരുമകന്‍.സന്തോഷ്