20 April 2024 Saturday

കോവിഡ് -19 മാഹി സ്വദേശിയുടെ സംസ്കാരം കനത്ത സുരക്ഷയൊരുക്കും

ckmnews


കണ്ണൂർ : കൊറോണ വൈറസ് ബാധിച്ച് മരിച്ച  മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിൻ്റെ സംസ്കാരത്തിന് പഴുതടച്ച കനത്ത സുരക്ഷയൊരുക്കും. മതാചാരങ്ങൾ ഒഴിവാക്കി  സംസ്കാര ചടങ്ങ് ആരോഗ്യ വകുപ്പിൻ്റെ  പ്രോട്ടോകോൾ പ്രകാരമാണ് നടത്തുക. ന്യൂമാഹി കല്ലാപ്പള്ളിയിൽ ആണ് സംസ്കാരം

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഹറൂഫിൻ്റെ നില  കഴിഞ്ഞ രണ്ട് ദിവസമായി  ഗുരുതരാവസ്ഥയിലായിരുന്നു.  രാവിലെ 7.30നാണ് മരണപ്പെട്ടത്. ന്യൂ മാഹി കല്ലാപ്പള്ളിയിൽ പൊതുജന സമ്പർക്കമില്ലാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മാത്രം സാന്നിധ്യത്തിൽ സംസ്ക്കാര ചടങ്ങ് നടക്കും. 10 അടി താഴ്ചയിൽ കുഴിയെടുത്താണ് സംസ്കാരം നടക്കുക. പള്ളിയും പരിസരവും കർശനനാ പൊലീസ് നിയന്ത്രണത്തിലാണ്. അതേ സമയം  എവിടെ നിന്നാണ് മഹറൂഫിന്  വൈറസ്  ബാധയേറ്റതെന്ന  കാര്യത്തിൽ ഇനിയും  വ്യക്തത വന്നിട്ടില്ല. പരിയാരത്ത് പ്രവേശിപ്പിക്കുന്നതിന് മുൻപ് വൈറസ് ബാധ ലക്ഷണങ്ങളോടെ തലശ്ശേരിയിലേയും  കണ്ണൂരിലേയും സ്വകാര്യ ആശുപത്രികളിൽ മഹറൂഫ്  ചികിത്സ തേടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ലോക് ഡൌൺ പ്രഖ്യാപിച്ചതുമുതൽ കേന്ദ്ര ഭരണ പ്രദേശമായ മാഹി കനത്ത സുരക്ഷയിലായിരുന്നു. മാഹി പോലീസും ഭരണകൂടവും കർശന മായ നിയന്ത്രണങ്ങൾ ആണ് കൊറേണ പശ്ചാലത്തിൽ ഒരുക്കിയിരുന്നത്.ഏറ്റവും കുറവ് കൊവിഡ് 19 രോഗം സ്ഥിതീകരിച്ച സ്ഥലം കൂടിയാണ് മാഹി. നേരത്തെ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും അവർ രോഗമുക്തി നേടി കഴിഞ്ഞു.