25 April 2024 Thursday

സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി പുനരാരംഭിക്കുന്നു

ckmnews


പെരുമ്പടപ്പ് :കോവിഡ് പശ്ചാത്തലത്തിൽ അടച്ചിടേണ്ടി വന്ന പെരുമ്പടപ്പ് പുത്തൻപള്ളിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി  പുനരാരംഭിക്കുന്നു. 2008 മുതൽ ചെറിയ രൂപത്തിൽ പരിമിതമായ വിദ്യാർത്ഥികളുമായി  തുടങ്ങിയ സ്ഥാപനത്തിൽ നിന്ന് വെക്കേഷന് സമയം ഉൾപ്പെടെ 6000 ത്തോളം വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ചിട്ടുണ്ട്.പതിമൂന്നാം വർഷത്തിലേക്ക്  കടക്കുന്ന സൈബർമീഡിയ 2021 ജനുവരി 18 തിങ്കൾ 10am ന് തുറന്നു പ്രവർത്തനമാരംഭിക്കും. നിലവിലെ സംവിധാനങ്ങൾ വിപുലീകരിച്ചു കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടുത്തി വിദ്യാർത്ഥിക്കൾക്കും മുതിർന്ന വനിതകൾക്കും പ്രയോജനപ്രദമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളതെന്ന് സൈബർമീഡിയ അധികൃതർ പങ്ക് വെച്ചു.ആതുര സേവനരംഗത്തെ നിറസാന്നിധ്യം ഹംസ വൈദ്യർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ, പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനിഷ മുസ്തഫ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അതിനു ശേഷം  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധന പരിപാടി ഹംസ വൈദ്യരുടെ നേതൃത്വത്തിൽ സൈബർമീഡിയയിൽ വെച്ച് നടക്കും.