29 March 2024 Friday

മൂക്കുതല കണ്ണേങ്കാവ് പൂര മഹോത്സവം ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി നടത്തും

ckmnews


ചങ്ങരംകുളം: ഈ വർഷത്തെ മൂക്കുതല കണ്ണേങ്കാവ് പൂര മഹോത്സവം കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി നടത്താൻ   തീരുമാനിച്ചു. 

പൂര ദിനത്തിൽ  പറവെയ്പ്പും കരിങ്കാളിവരവും വെടിക്കെട്ടും ഉണ്ടായിരിക്കുന്നതല്ല.

ക്ഷേത്ര ചടങ്ങുകൾ തന്ത്രി ബ്രഹ്മശ്രീ അണിമംഗലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 

ജനുവരി 15 വെള്ളിയാഴ്ച്ചയാണ് 

കണ്ണേങ്കാവ് പൂര മഹോത്സവം.


മുൻകൂട്ടി വിതരണം 

ചെയ്യുന്ന ടോക്കൺ പ്രകാരം 

ജനുവരി 11 മുതൽ 14 വരെ രാവിലെ 9.30ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച്  50 പേർക്ക് വീതം പറവെയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒരു പറയോടൊപ്പം

ഒരാൾക്കു മാത്രമേ പ്രവേശനംഅനുവദിക്കാനാവൂ 

 

ജനുവരി 7, 8, 9 തിയ്യതികളിൽ ടോക്കൺ വിതരണം ചെയ്യും   എന്നും ക്ഷേത്രം ട്രസ്റ്റി, ക്ഷേത്രം തന്ത്രി ,ആഘോഷ കമ്മറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.


ട്രസ്റ്റി

ആഴ് വാഞ്ചേരി തമ്പ്രാക്കൾ


തന്ത്രി

അണിമംഗലം നാരായണൻ നമ്പൂതിരി


കെ.വി.സേതുമാധവൻ

ഗോപിനാഥൻ പുളിക്കിലയിൽ

(ആഘോഷ കമ്മറ്റി )