28 March 2024 Thursday

ദേവാസുര ബാറിൽ അക്രമണം നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

ckmnews



പുന്നയൂർക്കുളം :ആൽത്തറ ദേവാസുര ബാറിൽ സ്ഫോടക വസ്തുകൾ എറിഞ്ഞ് അക്രമണം നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കല്ലൂർ വലിയ വീട്ടിൽ ഹാരിസ് (25), തെക്കേ പുന്നയൂർ എടക്കാട്ട് ഭഗീഷ് (28), തെക്കേ പുന്നയൂർ ഉത്തര പറമ്പിൽ ആഷിഖ് (25), വടക്കേകാട് വട്ടംപാടം വലിയ വീട്ടിൽ അമർ (25) എന്നിവരെയാണ് എസ്എച്ച്ഒ എം.സുരേന്ദ്രന്റെ നേതൃത്വത്തില് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച്ച രാത്രിയാണ് ബാറിന് നേര അക്രമണം നടന്നത്.

അക്രമികളുടെ അടിയേറ്റ് ജീവനക്കാരന് കടിക്കാട് സ്വദേശി പ്രസാദ് (43) ന്റെ മൂക്കിന്റെ എല്ല് പൊട്ടി. പൊലീസ് എത്തിയാണ് സംഘര്ഷം പരിഹരിച്ചത്. ഇതിനു ശേഷം ബൈക്കിലെത്തിയ സംഘം  ബാറിനു മുന്നിലെ 2 കോണ്കേവ് ലെന്സുകള് പറിച്ചെടുത്തു. പിന്നീട് ബാറിനു മുന്നിലേക്ക് സ്ഫോടക വസ്തുകൾ എറിയുകയായിരുന്നു.