29 March 2024 Friday

കുഞ്ഞിമരക്കാർ ഹാജി അനുസ്മരണം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം: അന്തരിച്ച മുസ്ലീം ലീഗ് നേതാവ് നെച്ചിക്കൽ കുഞ്ഞിമരക്കാർ ഹാജിയുടെ അനുസ്മരിച്ചു.  നന്നംമുക്ക് പഞ്ചായത്ത് ലീഗ് കമ്മിറ്റിയാണ് അനുസ്മരിച്ചത്. ജില്ലാ ലീഗ് വൈസ് പ്രസിഡൻറ് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. എ.വി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.എം യൂസഫ് അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞിമരക്കാർ ഹാജിയുടെ വിയോഗത്തിലൂടെ ലീഗിന് നഷ്ടമായത് കരുത്തുറ്റ സംഘടകനേയും സാമുദായിക നേതാവിനേയുമാണെന്ന് അഷ്റഫ് കോക്കൂർ പറഞ്ഞു. ഇന്നത്തെ തലമുറ കുഞ്ഞിമരക്കാർ ഹാജിയെ മാതൃകയാക്കണമെന്നും അഷ്റഫ് കോക്കൂർ കൂട്ടി ചേർത്തു .പൊന്നാനി മണ്ഡലം ലീഗ് സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, സി.എം യൂസഫ്, പി പി യൂസഫലി, കാട്ടിൽ അഷ്റഫ് ,ഇ.പി ഏനു, ഇബ്രാഹീം മൂക്കുതല, എ.വി അബ്ദുറു, റഷീദ് മുതുകാട്, കെ.പി അബു, മുഹമ്മദ് ഫാറൂഖി, നരണിപ്പുഴ മുഹമ്മദലി, എം.വി ഷബീർ ,കുഞ്ഞിമൊയ്തു മാട്ടം, കിഴിഞ്ഞാലിൽ ഇബ്രാഹീം കുട്ടി, കെ.വി അബ്ദുൽ ഖാദർ ,എ വി അനീസ്, ഖാദർ ആലുങ്ങൽ, സുബൈർ തങ്ങൾ, സി.എം സൈനുദ്ധീൻ, ടി.ഉമ്മർ, സാദിഖ് നെച്ചിക്കൽ സംസാരിച്ചു. ലോക്ഡൗൺ ഉള്ളതിനാൽ ഓൺലൈനിലൂടെയാണ് അനുസ്മരണം സംഘടിപ്പിച്ചത്.