29 March 2024 Friday

എടപ്പാള്‍ ആനക്കര, കുമരനല്ലൂര്‍ മേഖലകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു

ckmnews

എടപ്പാള്‍ : ആനക്കര, കുമരനല്ലൂര്‍ മേഖലകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടു പന്നികളെ തുരത്താന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ പ്രതിഷേധ ഏറുമാടം നിര്‍മിച്ചു. മണ്ണുംകുന്ന് അക്ഷര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ് കര്‍ഷകര്‍ക്ക് ഈ ഏറുമാടം നിര്‍മിച്ചു നല്‍കിയത്. ഏറുമാടം പാടശേഖരത്തിന്റെ നടുവില്‍ തന്നെയാണ് നിര്‍മിച്ചിട്ടുള്ളത്.

കാട്ടുപന്നികള്‍ നെല്ല് ഉള്‍പ്പെടെയുളള വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് മൂലം കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. ഇതിന് പരിഹാരം കാണണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ഒട്ടേറെ തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി മുന്നോട്ടിറങ്ങാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.