28 March 2024 Thursday

വാട്സ്‌ആപ്പില്‍ നിരവധി മാറ്റങ്ങള്‍ വരുന്നു; ഏതൊക്കെയെന്നു നോക്കാം!

ckmnews

2021ല്‍ വാട്സ്‌ആപ്പില്‍ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. നിലവില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഈ ദിവസങ്ങളില്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട്സ്‌ആപ് ടെഡ്ക്ടോപ്പ്/വെബ് വേര്‍ഷനില്‍ വോയ്സ്, വീഡിയോ കോള്‍ ഓപ്ഷനുള്ള പരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.


വാട്സ്‌ആപ് ഇന്‍ഷുറന്‍സ്: ചാറ്റിങ് ആപ്പ് എന്നതില്‍ നിന്ന് മാറി പണമിടപാടിനുള്ള വേദി കൂടി വാട്സ് ഒരുക്കുകയാണ്. ഉപഭോക്താക്കള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്, മൈക്രോ പെന്‍ഷന്‍ തുടങ്ങിയ മേഖലകളിലേക്കും ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പ് ഈ വര്‍ഷം കടക്കുമെന്നാണ് സൂചന.


മിസ്ഡ് ഗ്രൂപ്പ് കോള്‍: ഗ്രൂപ്പ് വീഡിയോ കോള്‍ തുടങ്ങിയതിന് ശേഷം ജോയിന്‍ ചെയ്യാവുന്ന സംവിധാനവും ഈ വര്‍ഷം വാട്സ് ആപ്പില്‍ എത്തും. ഗ്രൂപ്പ് കോള്‍ അറ്റന്റ് ചെയ്യാന്‍ സാധിക്കാതായാല്‍ വീണ്ടും കോള്‍ ചെയ്ത വ്യക്തി തന്നെ വീണ്ടും കോള്‍ ചെയ്യുന്നതാണ് ഇപ്പോഴുള്ളത്. ഇതിന് പകരം കോള്‍ നഷ്ടപ്പെട്ടയാള്‍ക്ക് തന്നെ ഗ്രൂപ്പ് കോളില്‍ ജോയിന്‍ ചെയ്യാനുള്ള അവസരം ഒരുക്കും.


വാട്സ്‌ആപ് ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഡിവൈസുകളില്‍ ഉപയോഗിക്കാവുന്ന ഫീച്ചര്‍ ഈ വര്‍ഷം അവതരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറില്‍ ആപ്പിളിലുള്ള ബീറ്റ വേര്‍ഷന്‍ വാട്സ് ആപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഒരുക്കിയിരുന്നു. നിലവില്‍ മൊബൈലിലും ഒരു ഡസ്ക്ടോപ്പിലുമാണ് വാട്സ് ആപ് ഒരേ സമയം ഉപയോഗിക്കാനാകുക.