28 March 2024 Thursday

‘ധാത്രി തേച്ചിട്ട് മുടി വളര്‍ന്നില്ല’ഉപഭോക്താവ് കോടതിയില്‍ പെട്ടത് അനുപ് മേനോന്‍, പിഴ ശിക്ഷ

ckmnews

‘ധാത്രി തേച്ചിട്ട് മുടി വളര്‍ന്നില്ല’ഉപഭോക്താവ് കോടതിയില്‍


പെട്ടത് അനുപ് മേനോന്‍, പിഴ ശിക്ഷ


തൃശൂര്‍: ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയില്‍ എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍,പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍,മെഡിക്കല്‍ ഷോ ഉടമ എന്നിവര്‍ക്കെതിരെയാണ് നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം.ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകള്‍ ഹര്‍ജിക്കാരനായ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്.