28 March 2024 Thursday

സ്വകാര്യ മിനിബസ്സുകളില്‍ യാത്രക്ക് ആളില്ല നഷ്ടം താങ്ങാന്‍ കഴിയാതെ ബസ് ഉടമകളും തൊഴിലാളികളും

ckmnews

സ്വകാര്യ മിനിബസ്സുകളില്‍ യാത്രക്ക് ആളില്ല


നഷ്ടം താങ്ങാന്‍ കഴിയാതെ ബസ് ഉടമകളും തൊഴിലാളികളും


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധികള്‍ ഒഴിഞ്ഞില്ലെങ്കിലും നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ കഴിഞ്ഞ മാസങ്ങളായി കട്ടപ്പുറത്തായിരുന്ന  മിനി ബസ്സുകളും അറ്റകുറ്റപണികള്‍ തീര്‍ത്ത് റോഡിലിറങ്ങി തുടങ്ങി.യാത്രക്കാരില്ലാത്തത് മൂലം റോഡിലിറങ്ങാന്‍ മടിച്ച് നിന്ന പലരും നിത്യവൃത്തിക്ക് വഴിയില്ലാതെയാണ് ഓട്ടം തുടങ്ങിയത്.പലരും സര്‍വ്വീസ് ആരംഭിച്ചെങ്കിലും മിനിബസ്സുകളില്‍ യാത്രക്ക് ആളില്ലാതെ വന്നതോടെ നഷ്ടം താങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലാവുകയാണ് ബസ് ഉടമകളും തൊഴിലാളികളും.വലിയ തുക മുടക്കി വാഹനങ്ങള്‍ എടുത്ത ഉടമകളും എന്ത് ചെയ്യണം എന്ന അവസ്ഥയിലാണ്.മാസങ്ങളായി ജോലിയില്ലാതെ ഇരുന്ന തൊഴിലാളികളും ഓരോ ദിനങ്ങളും തള്ളിനീക്കുന്നത് പ്രതിസന്ധി തീരും ദുരിതവും തീരുമെന്ന വലിയ പ്രതീക്ഷയിലാണ്.പലരും നഷ്ടങ്ങള്‍ താങ്ങാന്‍ കഴിയാതെ ബസ്സുകള്‍ നിരത്തിലിറക്കാതെ മറ്റു ജോലികള്‍ തേടിയിറങ്ങാനുള്ള ശ്രമത്തിലാണ്.