23 April 2024 Tuesday

വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു*

ckmnews

*വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു*


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തിലെ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് 

മേശയും കസേരയും വിതരണം ചെയ്തു. 125 വിദ്യാർത്ഥികൾക്കാണ് പദ്ധതി പ്രകാരം മേശയും കസേരയും ലഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ മിസിരിയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈ. പ്രസിഡണ്ട് ഒപി പ്രവീൺ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അശറഫ് കാട്ടിൽ,ഷൺമുഖൻ പി വിജബ്ബാർ കുറ്റിയിൽ, കൗസല്യ രവി, പ്രിൻഷ സുനിൽ, റഷീന,

ശാന്തിനി, സാദിഖ് നെച്ചിക്കൽ 

തുടങ്ങിയവർ സംബന്ധിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി ആൻ്റോ നന്ദി പറഞ്ഞു.