24 January 2021 Sunday

ജീവനും ജീവിതവും പ്രഥമ ഭവന നിർമാണപ്രവൃത്തികള്‍ക്ക് തുടക്കമായി

ckmnews



പെരുമ്പടപ്പ്:പുത്തൻപള്ളി മഹല്ല് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന രണ്ട് ഭവനങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി.മഹല്ലിലെ നിർധന ഡയാലിസിസ്  രോഗികൾക്കുള്ള സമാശ്വാസ ചികിത്സ സഹായ ഫണ്ടും ചടങ്ങില്‍  കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനിഷമുസ്തഫയുടെ കാർമികത്വത്തിൽ വെച്ചാണ് പരിപാടി നടന്നത്. ബ്ലോക്ക്‌ മെമ്പർമാരായ പി. റംഷാദ്, സൗദാമിനി എന്നിവർ ആശംസകൾ അറിയിച്ചു.ഭവനനിർമാണം മഹല്ല് മുൻ സെക്രട്ടറി സി മുഹമ്മദ്‌ ശരീഫ്, മുൻ പ്രസിഡണ്ട് പി. എൻ കുഞ്ഞിബാപ്പു, ബാബു കുവ്വകാട്ടയിൽ എന്നിവർ സംയുക്തമായി നിർവഹിച്ചു.

ckmnews