19 April 2024 Friday

ഇര്‍ഷാദിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു

ckmnews

ഇര്‍ഷാദിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു


ചങ്ങരംകുളം:6 മാസം മുമ്പ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ ഉപേക്ഷിച്ച പന്താവൂരില്‍ താമസക്കാരനായിരുന്നഇര്‍ഷാദിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്യേഷണസംഘം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 12 മണിയോടെ വിട്ടുകിട്ടിയ മൃതദേഹം ഉച്ചക്ക് ഒരുമണിയോടെ എടപ്പാളിനടുത്ത കോലളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ എത്തിച്ച് താമസിയാതെ തന്നെ മറവ് ചെയ്തു.അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതദേഹം കൊണ്ട് വരുന്നതറിഞ്ഞ് മറവ് ചെയ്യുന്ന സ്ഥലത്ത് എത്തിയത്.