19 April 2024 Friday

സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ ഇര്‍ഷാദിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ ആറ് മാസം പഴകിയ മൃതദേഹാവശിഷ്ടത്തിന്റെ നടപടി ക്രമങ്ങള്‍ തിങ്കളാഴ്ച

ckmnews


ചങ്ങരംകുളം:ആറ് മാസം മുമ്പ് സുഹൃത്തുക്കള്‍ ചേര്‍ന്ന്  കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ യുവാവിൻ്റേതെന്ന് കരുതുന്ന മൃതദേഹം തിങ്കളാഴ്ച കൂടുതല്‍ പരിശോധന നടത്തും.ജൂണ്‍ 11ന് രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് ശേഷം കാണാതായ എടപ്പാള്‍ സ്വദേശിയും പന്താവൂര്‍ പാലത്തിന് സമീപം താമസക്കാരനുമായ കിഴക്കെവളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദ്(25)ന്റേത് എന്ന് കരുതുന്ന മൃതദേഹം ആണ് എടപ്പാളിനടുത്ത് പൂക്കരത്തറ സെന്ററിലെ കടമുറിക്ക് പുറകിലെ മാലിന്യം നിറഞ്ഞ പൊട്ടക്കിണറ്റില്‍ നിന്ന് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെയും ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെയും നേതൃത്വത്തിലുള്ള അന്യേഷണ സംഘത്തിനൊപ്പം,ഫയര്‍ഫോഴ്സും,പോലീസും,തൊഴിലാളികളും ചേര്‍ന്ന് മണിക്കൂറുകള്‍ എടുത്ത് കിണറ്റില്‍ ഉപേക്ഷിച്ച ടണ്‍ കണക്കിന് മാലിന്യം നീക്കം ചെയ്താണ് പഴകിയ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.മൃതദേഹാവശിഷ്ടം കിട്ടാന്‍ വൈകിയതോടെ സംഭവസ്ഥലത്ത്  പോലീസ് നടപടികള്‍ ഒന്നും തന്നെ പൂര്‍ത്തിയാവാതെ മൃതദേഹം പായയില്‍ പൊതിഞ്ഞ് ആംബുലന്‍സിലേക്ക് മാറ്റി.പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം എത്തിച്ചു മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച കാലത്ത് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.