25 April 2024 Thursday

ഖദീജ മുംതാസിൻ്റെ നോവൽ 'ബർസ' : ചർച്ച സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പ്രതിവാര ചർച്ചയിൽ ഡോ.ഖദീജ മുംതാസിൻ്റെ ബർസ ചർച്ച ചെയ്തു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം.ശ്രീധരൻ മോഡറേറ്ററായി.വേണുഗോപാൽ ഗുജറാത്ത്, ബി.എം രാജലക്ഷ്മി, എം. നളിനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി.എം ബാലാമണി കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി, സി. വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു. എ. വത്സല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.