25 April 2024 Thursday

ജീവനും ജീവിതവും പ്രഥമ ഭവന നിർമാണ്ണം ശ്രദ്ധേയമാകുന്നു

ckmnews



പെരുമ്പടപ്പ്:പുത്തൻപള്ളി മഹല്ല് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് ഭവനങ്ങൾക്ക് പ്രാരംഭം കുറിക്കുന്നു.തവളകുന്ന്, വന്നേരി പ്രദേശത്താണ് ആദ്യ ഘട്ടം നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. 04/01/2021 തിങ്കൾ രാവിലെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. മഹല്ലിലെ നിർധന ഡയാലിസിസ്  രോഗികൾക്കുള്ള സമാശ്വാസ ചികിത്സ സഹായ ഫണ്ട്‌ കൈമാറുന്നത് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനിഷമുസ്തഫയുടെ കാർമികത്വത്തിൽ നടക്കും. ബ്ലോക്ക്‌ മെമ്പർമാരായ പി. റംഷാദ്, സൗദാമിനി എന്നിവർ ആശംസകൾ അറിയിക്കും.

ഭവനനിർമാണം മഹല്ല് മുൻ സെക്രട്ടറി സി മുഹമ്മദ്‌ ശരീഫ്, മുൻ പ്രസിഡണ്ട് പി. എൻ കുഞ്ഞിബാപ്പു, ബാബു കുവ്വകാട്ടയിൽ എന്നിവർ സംയുക്തമായി നിർവഹിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.