23 April 2024 Tuesday

സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി

ckmnews

സുഹൃത്തുക്കള്‍ ചേര്‍ന്ന്  കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി


ആറ് മാസം പഴകിയ മൃതദേഹാവശിഷ്ടം കണ്ടെത്തിയത് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍


ചങ്ങരംകുളം:സുഹൃത്തുക്കള്‍ ചേര്‍ന്ന്  കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ യുവാവിൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.

ആറ് മാസം പഴകിയ മൃതദേഹാവശിഷ്ടം കണ്ടെത്തിയത് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍.ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ ടണ്‍കണക്കിന് മാലിന്യം  കരക്ക് കയറ്റി വൈകിയിട്ട് 5 മണിയോടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.