20 April 2024 Saturday

​കാസര്‍കോട്​ വിവാഹ ബസ് വീടിനുമുകളില്‍ മറിഞ്ഞ്​ മരണം ഏഴായി

ckmnews

കാസര്‍കോട്​ പാണത്തൂരില്‍ വിവാഹ ബസ് വീടിന്​ മുകളില്‍​ മറിഞ്ഞ്​ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. കര്‍ണ്ണാടക ഈശ്വരമംഗലത്തു നിന്ന്​ വന്ന ബസാണ്​ പാണത്തൂര്‍ പരിയാരത്ത്​ വീടിന്​ മുകളിലേക്ക്​ മറിഞ്ഞത്​. അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.


മൃതദേഹങ്ങള്‍ കാഞ്ഞങ്ങാ​ട്ടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റി. പരിക്കേറ്റവരെ മംഗലാപുരം, കാഞ്ഞങ്ങാട്​, കാസര്‍കോ​ട്​ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.