29 March 2024 Friday

കാട്ടുപന്നിശല്ല്യം രൂക്ഷം:ഏറുമാടം നിര്‍മിച്ച് പ്രതിരോധം

ckmnews



പടിഞ്ഞാറങ്ങാടി മാവറ കൂറ്റംതായ് മേഖലയിൽ കാട്ടുപന്നി ശല്യം വർദ്ധിച്ച സാഹചര്യത്തിൽ നെൽകൃഷി സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഏറുമാടം നിർമ്മിച്ചു. കുമരനെല്ലൂർ പാടശേഖര കമ്മറ്റി സെക്രട്ടറി ലിയാക്കത്ത്, ട്രഷറർ യൂസഫ് (സാസ്) എന്നിവരുടെയും  അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മണ്ണുംകുന്ന് പ്രവർത്തകരുടെയും  പരിസരവാസികളുടെയും സഹകരണത്തോടെയാണ്  നിർമ്മിച്ചത്. ഹാരിസ്, റഫീഖ് എന്നിവർ നേതൃത്വം നൽകി.