28 March 2024 Thursday

കാരുണ്യം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

ckmnews



ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട്, നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നല്കി.തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ എൻ.പ്രേമചന്ദൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പി.പി.എം.അഷറഫ് അധ്യക്ഷം വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ധീർ,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി.പുരുഷോത്തമൻ ,ടി .രാമദാസ്,പി.കെ.അബ്ദുള്ളക്കുട്ടി, കെ.അനസ്, അഷറഫ് കാട്ടിൽ ,കുഞ്ഞിമുഹമ്മത് പന്താവൂർ പി.അലി, ഉസ്മാൻ പന്താവൂർ എന്നിവർ പ്രസംഗിച്ചു.