19 April 2024 Friday

ദൃശ്യം മോഡല്‍:നടന്നത് സിനിമ കഥയെ വെല്ലുന്ന കൊലപാതകം ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ കോഴിക്കോട് നിന്ന് ഓഫാക്കി പൊന്നാനി പുഴയില്‍ ഉപേക്ഷിച്ചു

ckmnews

ദൃശ്യം മോഡല്‍:നടന്നത് 

സിനിമ കഥയെ വെല്ലുന്ന കൊലപാതകം


ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ കോഴിക്കോട് നിന്ന് ഓഫാക്കി പൊന്നാനി പുഴയില്‍ ഉപേക്ഷിച്ചു


ചങ്ങരംകുളം:സംസ്ഥാനത്ത് ഏറെ ജനശ്രദ്ധ നേടിയ ജനപ്രിയ ചിത്രമായ ദൃശ്യത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ഇര്‍ഷാദിന്റെ കൊലപാതകവും തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ നടത്തിയ ഗൂഢനീക്കങ്ങളും.നിരവധി തവണ സംശയത്തിന്റെ പേരിലും അടുത്ത സുഹൃത്തുക്കള്‍ എന്ന നിലയിലും അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ പ്രതികളെ ചോദ്യം ചെയ്തെങ്കിലും വളരെ തന്ത്രപരമായാണ് പ്രതികള്‍ അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴിനല്‍കിയത്.ആറ് മാസത്തോളം പ്രതികളെ നിരീക്ഷിക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും ചെയ്ത ഉദ്ധ്യോഗസ്ഥര്‍ക്ക് പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞത് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്യേഷണങ്ങളാണ്.ഇര്‍ഷാദിന്റെ പേരില്‍ എടുത്ത ഒരു സിം കണക്ഷന്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഏറെ വൈകിയാണ് ആ സിം പ്രധാന പ്രതികൂടിയായ സുഭാഷ് ആണ് ഉയോഗിക്കുന്നതെന്ന് ഉദ്ധ്യോഗസ്ഥര്‍ കണ്ടെത്തിയത്.കൊല്ലപ്പെട്ട ഇര്‍ഷാദ് ജീവിച്ചിരിക്കുന്നുവെന്നും വിവിധ സ്ഥലങ്ങളില്‍ കഴിയുന്നുവെന്നും അന്യേഷണ ഉദ്ധ്യോഗസ്ഥരെ തെറ്റ് ധരിപ്പിക്കുന്നതിന് കൂടി വേണ്ടിയാണ് പ്രതി ഇര്‍ഷാദിന്റെ പേരില്‍ എടുത്ത സിം ഉപയോഗിച്ചത്.രാത്രി 10 മണിയോടെ വട്ടംകുളത്തെ ലോഡ്ജ് മുറിയില്‍ എത്തിച്ച് 12 മണിയോടെ ഇര്‍ഷാദിനെ തലക്കടിച്ച് കൊലപ്പെടുത്തി കഴുത്തില്‍ തുണി മുറുക്കി മരണം ഉറപ്പ് വരുത്തി പുലര്‍ച്ചെ മൂന്ന് മണിയോടെ രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള പൂക്കരത്തറ ടൗണിലെ കെട്ടിടത്തിന് പുറകിലെ പൊട്ടക്കിണറ്റില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച ശേഷം പിറ്റേറ്റ് കാലത്ത് 9 മണിയോടെ ഇര്‍ഷാദ് ഉപയോഗിച്ച മൊബൈലുമായി പ്രതികള്‍ 80 കിലോമീറ്റര്‍ കോഴിക്കോട് എത്തി ഇര്‍ഷാദിന്റെ മൊബൈലില്‍ നിന്ന് തന്നെ ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഞാന്‍ കോഴിക്കോട് എത്തി എന്ന സന്ദേശം അയക്കുകയും പിന്നീട് മൊബൈല്‍ ഓഫ് ചെയ്യുകയും ആയിരുന്നു.തിരിച്ച് വരുന്ന വഴിയില്‍ മൊബൈല്‍ പൊന്നാനിയില്‍ പുഴയില്‍ വലിച്ചെറിഞ്ഞെന്നാണ് പ്രതികളുടെ മൊഴി.ജൂണ്‍ 11ന് രാത്രി 9 മണിയോടെ മൊബൈലുകള്‍ വാങ്ങുന്നതിന് ബാംഗ്ളൂരിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് യാത്ര തിരിച്ച ഇര്‍ഷാദിന്റെ ടവര്‍ ലൊക്കേഷന്‍ പിറ്റേന്ന് കാലത്ത് 9 മണിയോടെ വീട്ടിലേക്ക് മെസേജ് അയച്ച സമയം മുതല്‍ കട്ടായതോടെ ആദ്യ നാളുകളില്‍ പോലീസിന്റെ അന്യേഷണവും കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു.സമീപവാസികളും നാട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് 5 കിലോമീറ്ററോളം അകലെയുള്ള സുഹൃത്തുക്കള്‍ കൂടി ആയിരുന്ന പ്രതികള്‍ക്കൊപ്പമാണ് ഇര്‍ഷാദ് കാറില്‍ കയറി വീട്ടില്‍ നിന്ന് പോയതെന്ന് പോലീസ് മനസിലാക്കുന്നത്.അന്യേഷണം പ്രതികളായ സുഹൃത്തുക്കളിലേക്ക് നീങ്ങുമ്പോഴും വിവിധ സമയങ്ങളില്‍ ഇവരെ ചോദ്യം ചെയ്യുമ്പോഴും പിടി കൊടുക്കാതിരിക്കാന്‍ പ്രതികള്‍ പരമാവധി ശ്രമം നടത്തിയിരുന്നു.ദൃസാക്ഷികള്‍ ഇല്ലാത്ത സംഭവത്തില്‍ ടെലിഫോണ്‍ കോളുകളും മറ്റു സാഹചര്യത്തെളിവുകളും ക്രമീകരിച്ച് ഒന്നാം പ്രതി കൂടിയായ സുഭാഷിനും രണ്ടാം പ്രതി എബിനും ഇര്‍ഷാദിന്റെ തിരോധാനത്തില്‍ കൃത്യമായ പങ്കുള്ളതായി പോലീസ് സ്ഥിരീകരണം നടത്തിയത്.പിന്നീട് അന്യേഷണ ഉദ്ധ്യോഗസ്ഥരുടെ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ രണ്ടാം പ്രതി എബിനാണ് അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റസമ്മതമൊഴി നല്‍കിയത്.