19 April 2024 Friday

പന്താവൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ ജലനിരപ്പ് താഴ്ന്നു, പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ സാധ്യത

ckmnews



ചങ്ങരംകുളം:പന്താവൂർ ലിഫ്റ്റി റിഗേഷനിൽ ജലനിരപ്പ് താഴ്ന്നതോടെ പ്രദേശം കുടി വള്ളക്ഷാമത്തിലേക്ക് നീങ്ങുന്നു. തടയിണ കെട്ടി സംഭരിച്ചിരുന്ന ജലമാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും കാർഷികവൃത്തിക്കുമായിട്ടായിരുന്നു പന്താവൂർ പമ്പൗസില്‍ ലിഫ്റ്റ് ഇറിഗേഷന്‍  പ്രവർത്തനമാരംഭിച്ചത്.ഇത്തവണ ജലക്ഷാമം മുന്നിൽ കണ്ട് നേരത്തെത്തന്നെ

ശേഖരിച്ചിരുന്ന ജലമാണ് താഴ്ന്നത്. ഇതോടെ പ്രദേശം കനത്ത വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ജലക്ഷാമം മുന്നിൽ കണ്ട് കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്ന് നാട്ടുകാരിൽ നിന്ന് അഭിപ്രായമുയർന്ന് തുടങ്ങിയിട്ടുണ്ട്.