23 April 2024 Tuesday

ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താന്‍ പൊട്ടക്കിണറ്റില്‍ തിരച്ചില്‍ തുടരുന്നു കിണറ്റില്‍ നിന്ന് കയറ്റിയത് ടണ്‍കണക്കിന് മാലിന്യം

ckmnews



ചങ്ങരംകുളം:ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താന്‍ പൊട്ടക്കിണറ്റില്‍ തിരച്ചില്‍ തുടരുകയാണ്.പ്രതികളുമായി മൃതദേഹം ഉപേക്ഷിച്ചെന്ന് മൊഴി നല്‍കിയ കിണറ്റില്‍ കാലത്ത് 9 മണിക്ക് തുടങ്ങിയ തെളിവെടുപ്പ് ഉച്ചക്ക് രണ്ട് മണി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല.ആറ് മാസം മുമ്പ് മൃതദേഹം ഉപേക്ഷിച്ചുവെന്ന് പറയുന്ന കിണറ്റില്‍ ടണ്‍കണക്കിന് മാലിന്യം കുമിഞ്ഞ് കൂടിയിട്ടുണ്ട്.പോലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മാലിന്യങ്ങള്‍ കരക്കെത്തിക്കുന്ന ജോലി ഇപ്പോഴും തുടരുകയാണ്.മൃതദേഹം ലഭിച്ചാല്‍ മാത്രമെ പോലീസിന് സംഭവസ്ഥലത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയൂ.