28 March 2024 Thursday

പരിചയസമ്പന്നരായ മെക്കാനിക്കിനെ ആവശ്യമുണ്ട്

ckmnews

തിരുവനന്തപുരം: പിഎസ്‌സി ജനുവരി അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് (ഗവ. പോളിടെക്‌നിക് കോളേജുകള്‍) (കാറ്റഗറി നമ്ബര്‍ 19/19) തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതല്‍ 12.15 വരെ എന്നത് രാവിലെ 7.30 മുതല്‍ 9.15 വരെയുള്ള സമയക്രമത്തിലേക്ക് മാറ്റി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.


2021 ജനുവരി 6ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് (പോളിടെക്‌നിക് കോളേജുകള്‍) (കാറ്റഗറി നമ്ബര്‍ 5/19) തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുതല്‍ 12.15 വരെ എന്നത് രാവിലെ 7.30 മുതല്‍ 9.15 വരെയുള്ള സമയക്രമത്തിലേക്ക് മാറ്റി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ ഹാജരാകേണ്ടതാണ്.