24 April 2024 Wednesday

പന്താവൂരില്‍ നിന്ന് കാണാതായ ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് തന്നെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി

ckmnews

പന്താവൂരില്‍ നിന്ന് കാണാതായ ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് തന്നെ 


മൃതദേഹം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി


ചങ്ങരംകുളം:പന്താവൂരില്‍ നിന്ന് കാണാതായ ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന്  കൊലപ്പെടുത്തിയതാണെന്ന് അന്യേഷണസംഘം.സംഭവത്തില്‍ രണ്ട് പേരെ അന്യേഷണ സംഘം പിടികൂടിയിട്ടുണ്ട്.വട്ടംകുളം സ്വദേശികളായ അതികാരത്ത്പടി സുബ്രമണ്യന്റെ മകന്‍ സുഭാഷ് (35)മേനോന്‍ പറമ്പില്‍ വേലായുധന്റെ മകന്‍ എബിന്‍(28)എന്നിവരാണ് അറസ്റ്റിലായത്.കൂടുതല്‍ അന്യേഷണം നടന്ന് വരികയാണ്.സാമ്പത്തിക ഇടപാടുകള്‍ ആണ്കൊലപാതകത്തില്‍ കലാശിച്ചത്.ഉപേക്ഷിച്ച മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.പന്താവൂര്‍ പാലത്തിന് സമീപം വാടകക്ക് താമസിച്ചിരുന്ന എടപ്പാള്‍ സ്വദേശിയായ കിഴക്കെവളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിനെ ജൂണ്‍ 11ന് രാത്രിയാണ് വീട്ടില്‍ നിന്ന് കാണാതായത്.കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ വ്യക്തമാവുമെന്നാണ് സൂചന.