29 March 2024 Friday

തൃശ്ശൂര്‍ ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്, 637 പേര്‍ രോഗമുക്തരായി

ckmnews

തൃശ്ശൂര്‍ ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്, 637 പേര്‍ രോഗമുക്തരായി    


ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5557  ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 74,981 ആണ്. 68,881 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.  


ജില്ലയില്‍ വെളളിയാഴ്ച്ച  സമ്പര്‍ക്കം വഴി 421 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.


രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 32 പുരുഷന്‍മാരും 34സ്ത്രീകളും

പത്ത് വയസ്സിനു താഴെ 17 ആണ്‍കുട്ടികളും 09 പെണ്‍കുട്ടികളുമുണ്ട്.