20 April 2024 Saturday

മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ചുങ്കത്തറ തെന്നല സ്വദേശികള്‍ക്ക്

ckmnews



മലപ്പുറത്ത് ഇന്ന് കോ വിഡ് സ്ഥിരീകരിച്ചത് ചുങ്കത്തറ സ്വദേശിക്കും തെന്നല സ്വദേശിക്കും.രണ്ട് പേരും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സമൂഹത്തിലുള്ളവരുമായി ഇടപഴകി.നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ 30കാരൻ  ഏഴിനാണ്   വിമാനത്തിൽ ഡൽഹി നിസാമുദീനിൽ എത്തിയത്.10 വരെ അവിടെ തുടർന്നു. .മാർച് ഏഴ്, എട്ട് തിയ്യതികളിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു.10 ന് ഉത്തർപ്രദേശിലെ  ദയൂബന്ദിലും അവിടെ നിന്ന് ലഖ്നൗവിലുമെത്തി. മാർച് 12 വരെ അവിടെ താമസിച്ച ശേഷം ഉച്ചക്ക് ശേഷം ഡൽഹിയിലെത്തി. തുടർന്ന് 6E 6193 ഇൻഡിഗോ വിമാനത്തിൽ രാത്രി ഏഴിന് മറ്റ് മൂന്നു പേരോടൊപ്പം നെടുമ്പാശേരിയിൽ എത്തി. സംഘത്തിലുണ്ടായിരുന്ന അങ്കമാലി സ്വദേശിയുടെ കാറിൽ സംഘം അങ്കമാലിയിലെത്തി. അവിടെ നിന്ന്  കെ.എസ്.ആർ.ടി.സി ബസിൽ രാത്രി 12ന് പെരുന്തൽമണ്ണയെത്തി. അവിടെ തബ്ലീഗ് പള്ളിയിൽ താമസിച്ചു.13 ന് രാവിലെ ബൈക്കിൽ വെള്ളുവാമ്പലത്തെത്തി. 9 പേരോടൊപ്പം ജമാഅത്തിൽ പങ്കെടുത്തു.15 ന് വെള്ളൂരിലെത്തി 19 ന് 17 അംഗ സംഘമായി ആലത്തൂർ പടിയിലെത്തി. 24 വരെ അവിടെ പള്ളിയിൽ. 24 ന് ചുങ്കത്തറയിലെ പള്ളിയിലെത്തി. 5 പേർക്കൊപ്പം അവിടെ 3 ദിവസം. 27 ന് സ്വകാര്യ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. വീട്ടുകാരുമായും നാട്ടുകാരുമായും സമ്പർക്കത്തിൽ. മാർച് 31ന് വീട്ടിലെത്തി. ഏപ്രിൽ 8 ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആംബുലൻസിലെത്തി സാമ്പിൾ നൽകി മടങ്ങി. സ്ഥിരീകരിച്ചതോടെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരൻ . മാർച്ച് 7 ന് കരിപ്പൂര് വഴി ഡൽഹിയിലെത്തി. ഏഴ് മുതൽ 10 വരെ നിസാമുദീനിലെ ബംഗ്ലാവാലി പള്ളിയിൽ. മാർച് 10 മുതൽ 11 വരെ ഡൽഹിയിലെ ബ്രിഡ് കോ ഫ്ളാറ്റിൽ.11 ന് രാവിലെ AI 425 - വിമാനത്തിൽ ഉച്ചക്ക് 12ന് കരിപ്പൂരിലെത്തി. കൂടെയുണ്ടായിരുന്ന ഒരാൾക്കൊപ്പം കാറിൽ കുന്നുംപുറത്തെത്തി. അവിടെ നിന്ന് സഹോദരൻ്റെ മകനൊപ്പം മറ്റൊരു കാറിൽ വീട്ടിൽ. മാർച് 12ന് പെരിന്തൽമണ്ണ തബ്ലീഗ് പള്ളിയിൽ ജുമാ നമസ്ക്കരത്തിൽ 100 ൽ അധികം പേർക്കൊപ്പം പങ്കെടുത്തു. 12 ന് രാത്രി പാലച്ചിറ മാട് മദ്രസയിൽ 30 പേർക്കൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തു.14 ന് കോഴിച്ചെനയിൽ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തു. 19 ന് കോട്ടക്കലിലെ സ്വന്തം സ്ഥാപനത്തിൽ നാല് പേർ ക്കൊപ്പം മീറ്റിംഗിൽ പങ്കെടുത്തു. അന്ന് രാത്രി കോട്ടക്കൽ തബ്ലീഗ് പള്ളിയിൽ 100 ഓളം പേർക്കൊപ്പം നമസ്ക്കാരം. 20ന് ഉച്ചയ്ക്ക് കോട്ടക്കൽ തബ്ലീഗ് പള്ളിയിൽ 300. ൽ അധികം പേർ ക്കൊപ്പം നമസ്ക്കാരം.21 മുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ. ഭാര്യ, എട്ട് മക്കൾ, ജോലിക്കാരൻ അടുത്തുള്ള സഹോരനും ഭാര്യയും അവരുടെ മൂന്ന് മക്കൾ, രണ്ട് മരുമക്കൾ, രണ്ട് പേരമക്കൾ എന്നിവരുമായി അടുത്തിടപഴകി. ഏപ്രിൽ എട്ടിന് തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ സ്വന്തം കാറിലെത്തി വീട്ടിലേക്ക്. ഇന്നു മുതൽ മഞ്ചേരി എം.സി യിൽ.