20 April 2024 Saturday

പുതുവര്‍ഷത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ കാത്ത് തൃശൂര്‍ മൃഗശാല

ckmnews

പുതുവര്‍ഷത്തില്‍ കൂടുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍ തൃശൂര്‍ മൃഗശാല. ഇന്ന് മുതല്‍ കൂടുതല്‍ സന്ദര്‍കര്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മൃഗശാലില്‍ സന്ദര്‍ശനം നടത്താന്‍. കൈകള്‍ അണുവിമുക്തമാക്കി, താപനിലയളന്ന്, പേരുവിവരങ്ങള്‍ രേഖപ്പെടുത്തി മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ.


സാമൂഹിക അകലവും സുരക്ഷയും കൃത്യമായി പാലിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് മുന്‍വശത്തെ വലിയ ഗേറ്റ് അടച്ചിട്ട് തൊട്ടരികിലെ ചെറിയ ഗേറ്റ് വഴിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.


പത്തു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ത്രീഡി തിയേറ്ററും, ചില്‍ഡ്രന്‍സ് പാര്‍ക്കും തുറന്നിട്ടില്ല. കോവിഡുകാലത്തെ ഒഴിച്ചുകൂടാനാകത്ത നിയന്ത്രണങ്ങളില്‍ സന്ദര്‍ശകര്‍ നേര്‍പകുതിയായെങ്കിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറുന്നത്തോടെ തൃശൂര്‍ മൃഗശാലക്ക് പുതുപ്രതാപം കൈവരിക്കാനാകും എന്ന ശുഭ പ്രതീക്ഷയിലാണ് അധികൃതര്‍.