18 April 2024 Thursday

അപകടരഹിത കേരളം നമുക്കൊന്നായ് കൈകോർക്കാം ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം ശ്രദ്ധേയമായി

ckmnews



ചങ്ങരംകുളം:ബ്ലഡ് ഡോണേഴ്സ് കേരള  പൊന്നാനി താലൂക്ക് കമ്മിറ്റി(BDK), ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) ,ഒരു കൈത്താങ്ങ് കൂട്ടായ്മ , അപകട രക്ഷാസമിതി ചങ്ങരംകുളം  "ടിഫിൻ ടി ക്യൂ " റസ് സ്റ്റോറൻ്റ്. എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ സബ് ഇൻസ്പെക്ടർ മൻമഥൻ അദ്ധ്യക്ഷത വഹിച്ചു, ബ്ലഡ് ഡോണേഴ്സ് കേരള ജില്ല ട്രഷറർ ജുനൈദ് നടുവട്ടം സ്വാഗതംവും   ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ഹരിഹര സുനു ഉത്ഘാടനം നിർവ്വഹിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ  ലൈസൺ ഓഫീസർ പി പി അഷറഫ് വിശിഷ്ടാതിഥിയായി. ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ കുന്നംകുളം സോണൽ പ്രസിഡൻ്റ് ബാബു ആലംങ്കോട് നന്ദി പറഞ്ഞു. അഷറഫ് പന്താവുർ ,ശുഹൈബ് ,അജി കോലളമ്പ്,അഭിലാഷ് കക്കിടിപുറത്ത്,നൗഷാദ് അയിൻങ്കലം, സുനിൽ ഡോൺ, അബ്ദുട്ടി താടിപ്പടി എന്നിവർ  ആശംസകൾ  പറഞ്ഞു