29 March 2024 Friday

തുല്യതാ രെജിസ്ട്രേഷൻ പഞ്ചായത്ത് തല ഉത്ഘാടനം നടന്നു

ckmnews


സാക്ഷരതാ മിഷന്റെ പത്താം തരം,ഹയർസിക്കന്ററി  തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കുള്ള  പഞ്ചായത്ത് തല  ഓൺലൈൻ രെജിസ്ട്രേഷൻ തുടക്കം കുറിച്ചു,ജനുവരി 1 വെള്ളിയാഴ്ച 10:30ന്  ആലംകോട് ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌  എ പി  പുരുഷോത്തമൻ  ആലംകോട് ഗ്രാമ  പഞ്ചായത്ത് മെമ്പർ  സി. കെ  പ്രകാശനിൽ നിന്ന് അപേക്ഷ സ്വീകരിച്ചു ഉത്ഘാടനകർമ്മം നിർവഹിച്ചു.പരിപാടിയിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ   പി. കെ മുഹമ്മദ്‌  അഷ്‌റഫ്‌,  കെ. വി ഷഹീർ ,  സി. കെ  അഷ്‌റഫ്‌, സി. കെ. പ്രകാശൻ,  കെ. പി ചന്ദ്രമതി,കെ. പി  മൈമൂന, തസ്‌നീം ബഷീർ,  നിംന,  ഷഹാന നാസർ,പഞ്ചായത്ത് ഹെഡ് ക്ലാർക്ക്  കെ. പി  ദീപ, സാക്ഷരതാ സമിതി അംഗങ്ങളായ  പി കെ അബ്ദുള്ള കുട്ടി,ഉമറുൽ ഫാറൂഖ്   എന്നിവർ   സംസാരിച്ചു.പരിപാടി യിൽ  പഞ്ചായത്ത് പ്രേരക്  പി എസ്  സീനത്ത്  സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി  മംഗള നന്ദിയും പറഞ്ഞു.