20 April 2024 Saturday

പുതുവര്‍ഷദിനത്തില്‍ ഡല്‍ഹി പുകമഞ്ഞിന്റെ പിടിയില്‍; പലയിടത്തും പൂജ്യം ദൃശ്യത

ckmnews

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുതുവല്‍സരദിനം പുകമഞ്ഞിന്റെ പിടിയിലായി, പലയിടത്തും ദൃശ്യത പൂജ്യത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം നല്‍കുന്ന കണക്കനുസരിച്ച്‌ ഇന്നത്തെ കുറഞ്ഞ താപനില 4 ഡിഗ്രിയും കൂടിയത് 19 ഡിഗ്രിയുമാണ്.

ഡിസംബര്‍ 31ാം തിയ്യതി പുറത്തുവിട്ട പ്രതിദിന ബുള്ളറ്റിനില്‍ ശൈത്യതരംഗത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അടുത്ത രണ്ട് ദിവസവും ഇതേ കാലാവാസ്ഥ തുടരും.

പടിഞ്ഞാറന്‍ ഹിമാലയപ്രദേശങ്ങളിലുണ്ടായ ചില അന്തരീക്ഷവ്യതിയാനങ്ങള്‍ തൊട്ടുടത്ത സമതലപ്രദേശങ്ങളെ ജനുവരി മൂന്നു മുതല്‍ ബാധിക്കാം. ഇത് ഒറ്റപ്പെട്ട മഴക്ക് കാരണമാവുമെന്നാണ് പ്രവചനം.

ഡിസംബറില്‍ ഡല്‍ഹിയില്‍ എട്ട് ദിവസവും ശീതതരംഗം അനുഭവപ്പെട്ടിരുന്നു.

ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 'വളരെ മോശം'-'അതിഗുരുതരം' എന്നിവയ്ക്കിടയിലാണ്.

ഡല്‍ഹിയിലെ ശരാശരി എക്യുഐ 332 ആണെന്ന് എര്‍ത്ത് സയന്‍സസ്, സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച്‌ റിപോര്‍ട്ട് ചെയ്തു.