18 April 2024 Thursday

2021 പിറന്നു ആദ്യ പുലരി കിരിബാത്തി ദ്വീപിൽ

ckmnews

2021 പിറന്നു ആദ്യ പുലരി കിരിബാത്തി ദ്വീപിൽ


ഓക്ലൻഡ്:പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലൻഡിലും പുതുവർഷം എത്തി.


കോവിഡ് 19 നിടയിലും പുതുവർഷത്തെ ആവേശത്തോടെയാണ് ന്യുസീലൻഡ് വരവേറ്റത്. ആർപ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങൾ പുതുവർഷത്തെ വരവേറ്റു. ന്യൂസിലാൻഡിൽ ഓക്ലൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്.


സെൻട്രൽ ഓക്ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. സ്കൈടവറിൽ നടന്ന വെടിക്കെട്ട് ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്.


ന്യൂസിലാൻഡിനു ശേഷം ഓസ്ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക.