25 April 2024 Thursday

ജനപ്രതിനിധിസഭ ശനിയാഴ്ച പന്താവൂ ഇർഷാദിൽ നടക്കും

ckmnews

ജനപ്രതിനിധിസഭ ശനിയാഴ്ച പന്താവൂ ഇർഷാദിൽ നടക്കും


എടപ്പാൾ: ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിലേറിയ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, മെമ്പർ എന്നിവർക്ക് വേണ്ടി 

നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നയിക്കുന്ന ജനപ്രതിനിധിസഭ ജനുവരി 2 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ പന്താവൂർ ഇർഷാദിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ 

അറിയിച്ചു. പന്താവൂർ ഇർശാദ് സംഘടിപ്പിക്കുന്ന ജനപ്രതിനിധി സഭയിൽ ആലങ്കോട്, നന്നംമുക്ക്, എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിലെ ഭരണസാരഥികൾ അംഗങ്ങൾക്കും പുറമെ പെരുമ്പടപ്പ് പൊന്നാനി ബ്ലോക്കുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പരിപാടിയിൽ

സംബന്ധിക്കും.സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന പരിപാടി പൊതുജനങ്ങൾക്കായി  ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർ എന്ന യൂട്യൂബ് ചാനൽ വഴി തത്സമയ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും

സംഘാടകർ അറിയിച്ചു.പത്രസമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ സിദ്ധിഖ് മൗലവി അയിലക്കാട്, 

ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, ട്രഷറർ പി പി ഷംസുദ്ദീൻ ഹാജി,സെക്രട്ടറിമാരായ കെ മുഹമ്മദുണ്ണി ഹാജി, 

ഹസ്സൻ നെല്ലിശ്ശേരി,

പി പി നൗഫൽ സഅദി,

ജലീൽ ഹസനി തുടങ്ങിയവർ പങ്കെടുത്തു.