20 April 2024 Saturday

ആമിനയെയും അമ്മിണിയെയും ചേര്‍ത്ത് പിടിച്ച് കോട്ടേംകുന്ന് പൂരാഘോഷകമ്മിറ്റി

ckmnews



ചങ്ങരംകുളം: കോവിഡ് ഭീതിയിലും ലോക് ഡൗണിലും പ്രയാസം നേരിട്ടുന്ന ആമിനയെയും അമ്മിണിയെയും ചേര്‍ത്ത് പിടിച്ച് ജാതിമത ചിന്തകള്‍ക്കപ്പുറം മനുഷ്യസ്നേഹത്തിന് മാതൃക കാണിക്കുകയാണ് കോട്ടേംകുന്ന് പൂരാഘോഷകമ്മിറ്റി.വർഷം തോറും നടക്കാറുള്ള ഒതളൂർ ശ്രീ പുതുവെപ്പ് മണലിയാർകാവ് ഭഗവതിക്ഷേത്രത്തിലെ വരവ് കമ്മിറ്റിയായ കോട്ടേംകുന്ന് സുദർശന  പൂരാഘോഷ കമ്മിറ്റി അംഗങ്ങളാണ് കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിയ ഉത്സവാഘോഷങ്ങള്‍ക്ക് സ്വരൂപിച്ച തുക  പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനക്ക് ചിലവഴിച്ച് മാതൃകയാവുന്നത്.മുടങ്ങിയ ആഘോഷത്തിന് മാറ്റി വെച്ച തുക കൊറോണ കാലത്ത് പ്രയാസം നേരിടുന്ന കുടുംബങ്ങൾക്ക് പച്ചക്കറി അടക്കമുള്ള ഭക്ഷണ കിറ്റ് നൽകിയും, നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകിയുമാണ് വ്യത്യസ്തമായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.ജയൻ കോട്ടേൽ, അഭിലാഷ്, സുരേഷ്, തുടങ്ങിയ 25 ലേറെ വരുന്ന പൂരാഘോഷ കമ്മിറ്റി പ്രവർത്തകരാണ് കൊറോണ കാലത്തെ പ്രവർത്തനം ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം മനുഷ്യർ ഒന്നാണെന്ന മറ്റൊരു സന്ദേശം കൂടെ ലോകത്തിനു കാണിച്ചു കൊടുക്കുന്നത്.