24 April 2024 Wednesday

ചങ്ങരംകുളത്തെ ഷോപ്പില്‍ നിന്ന് തൊട്ടടുത്ത ഷോപ്പിലേക്കെന്ന് പറഞ്ഞ് 3000 രൂപ തട്ടിയെടുത്തു തട്ടിപ്പുകാരന്റെ സിസിടിവി ദൃശ്യം സഹിതം ചങ്ങരംകുളം പോലീസിന് പരാതി നല്‍കി ഷോപ്പുടമ

ckmnews



ചങ്ങരംകുളം:ചങ്ങരംകുളത്തെ റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് തൊട്ടടുത്ത ഷോപ്പിലേക്കെന്ന് പറഞ്ഞ് 3000 രൂപ തട്ടിയെടുത്ത് യുവാവ് കടന്നു.ബുധനാഴ്ച ഉച്ചയോടെ ലിയ ഗള്‍ഫ് അബായ എന്ന സ്ഥാപനത്തില്‍ ഷോപ്പുടമ പുറത്ത് പോയ സമയത്ത് ആണ് സംഭവം.ജീവനക്കാരന്റെ അടുത്ത് എത്തിയ ശേഷം തൊട്ടടുത്ത മരുന്ന് കടയില്‍ നിന്നാണെന്നും 3000 രൂപ വേണമെന്നും ഇപ്പോള്‍ തന്നെ തരാമെന്നും പറഞ്ഞതോടെ ജീവനക്കാരന്‍ ഉടമയെ മൊബൈലില്‍ വിളിച്ച് പണം ആവശ്യപ്പെട്ട് വന്ന യുവാവിന് മൊബൈല്‍ കൊടുക്കുകയായിരുന്നു.അപരിചതനായ യുവാവ് പരിജയം കാണിച്ച് ഉടമയെ തെറ്റ് ധരിപ്പിച്ച് മൊബൈല്‍ കട്ടാക്കി.ജീവനക്കാരനോട് 3000 തരാന്‍ ഉടമ പറഞ്ഞെന്നും പറഞ്ഞ് തുക വാങ്ങി കടന്നു കളയുകയായിരുന്നു.ഉടമയെത്തി തൊട്ടടുത്ത മരുന്ന് കടയില്‍ എത്തി പണം തിരികെ ചോദിച്ചപ്പോഴാണ് അപരിചിതന്‍ പണം തട്ടിയ വിവരം അറിയുന്നത്.തൊട്ടടുത്ത ഷോപ്പിലെ സിസി കേമറയില്‍ പതിഞ്ഞ യുവാവ് കയറിപ്പോയ ഓട്ടോറിക്ഷ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ ആശുപത്രിയില്‍ ഉള്ള സുഹൃത്തിനെ കാണണമെന്നും പെരുമ്പിലാവ് പോവണമെന്നും ആവശ്യപ്പെട്ടെന്നും പാവിട്ടപ്പുറം എത്തിയപ്പോള്‍ പണം തികയില്ലെന്ന് പറഞ്ഞ് പാവിട്ടപ്പുറം ഇറങ്ങിയെന്നുമാണ് ഓട്ടോ ജീവനക്കാരന്‍ പറഞ്ഞത്.തുടര്‍ന്ന് തട്ടിപ്പുകാരന്റെ സിസിടിവി ദൃശ്യം സഹിതം ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്ഷോപ്പുടമ