29 March 2024 Friday

കുറ്റിപ്പുറം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വില്പന; മൂന്നുപേര്‍ പിടിയില്‍

ckmnews

കുറ്റിപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നുപേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുറ്റിപ്പുറം ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്‍ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നരിപ്പറമ്ബ് പുതുവീട്ടില്‍ ഷബീര്‍ (25), തവനൂര്‍ പുത്തന്‍പീടിയേക്കല്‍ ഷഹിന്‍ഷാ മിഹാര്‍ (23), നരിപ്പറമ്ബ് പൊന്നംകുണ്ടില്‍ ജയ്ഷാദ് (28) എന്നിവരാണ് പിടിയിലായത്.

അതളൂര്‍ നാഡറ്റില്‍നിന്നാണ് അരക്കിലോയോളം കഞ്ചാവുമായി മൂവരും അറസ്റ്റില്‍ ആയത്. കുട്ടികള്‍ക്കും മറ്റുമാണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, ശ്രീസോബ്, ജയപ്രകാശ്, പ്രമോദ് എന്നിവരും കൂടെയുണ്ടായിരുന്നു